പന്തളം: ഇടതുപക്ഷ എം.പി. മാരെ പാർലമെന്റിൽ നിന്നും സസ്‌പെൻഡ് ചെയ്തതിലും, കർഷകരെ ദ്രോഹിയ്ക്കുന്ന ബിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതിലും പ്രതിഷേധിച്ച് സി.പി.എം. കുരമ്പാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവു കുരമ്പാല ജംഗ്ഷനിൽ,പ്രതിഷേധയോഗവും നടന്നു.കുരമ്പാല ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പന്തളം ഏരിയാകമ്മിറ്റിയംഗം ആർ.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി.പൊന്നമ്മ,ഡോ.കെ.ലതീഷ് എന്നിവർ പ്രസംഗിച്ചു.അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, പാർട്ടി അനുഭാവികൾ എന്നിവർ പങ്കെടുത്തു.