24-pravasi
സാഹിത്യ രംഗത്ത് ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കി പ്രവാസി സാഹിത്യ പ്രതിഭ അവാർഡിനർഹനായ ലാൽജി ജോർജിനു ക്നാനായ സഭ റാന്നി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഈവാനിയോസ് പുരസ്‌കാരം നൽകി ആദരിക്കുന്നു. അസോസിയേഷൻ സെക്രട്ടറിസാമുവൽ പ്രക്കാനം സമീപം.

പത്തനംതിട്ട: മലയാള സാഹിത്യത്തിലെ പ്രവാസി എഴുത്തുകാരെ പങ്കെടുപ്പിച്ച് പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'സാഹിത്യ സംസ്‌കൃതി'യുടെ ഉദ്ഘാടനം ക്നാനായ സഭ റാന്നിഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഈവാനിയോസ് നിർവഹിച്ചു.സാഹിത്യ രംഗത്ത് ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കിയ പ്രവാസി സാഹിത്യ പ്രതിഭ അവാർഡിനർഹനായ ലാൽജി ജോർജിനു പുരസ്‌കാരം നൽകി ആദരിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സാമുവൽ പ്രക്കാനം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം മാത്യു, എം.ജി രാമമ്പിള്ള, അലക്സ് മത്തായി കൈപ്പട്ടൂർ, ജിജി ജോർജ് എന്നിവർ പ്രസംഗിച്ചു.