24-trade-union-cgnr
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നിലപാടിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ചെങ്ങന്നൂർ ഹെഡ് പോസ്റ്റാഫീസ് പടിക്കൽ നടന്ന ധർണ്ണ ഐ എൻ.റ്റി. യു. സി. ജില്ലാ ജനറൽ സെക്രട്ടറി കെ. ദേവദാസ് ഉത്ഘാടനം ചെയ്യുന്നു. എം.കെ. മനോജ്, സജീവൻകല്ലിശ്ശേരി, പി.ഡി സുനീഷ്, എം.ആർ. സന്തോഷ്‌കുമാർ, പ്രവീൺ എൻ.പ്രഭാ ശശിധരൻ യക്കാലയിൽ എന്നിവർ സമീപം

ചെങ്ങന്നൂർ : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ, സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെയും സാർവത്രിക ആരോഗ്യ സംരക്ഷണം നടപ്പാക്കണമെന്നും, ഓഹരി വിറ്റഴിക്കൽ നടപടികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദേശവ്യാപകമായി നടന്ന സമരം ചെങ്ങന്നൂർ ഏരിയയിൽ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടന്നു. മുളക്കുഴയിൽ കെ.കെ ചന്ദ്രൻ,വെൺമണിയിൽ പി.ആർ രമേശ് കുമാർ, ചെറിയനാട് കൊല്ലകടവിൽ ബിനു സെബാസ്റ്റ്യൻ,ആലായിൽ രജിതകുമാരി തിരുവൻവണ്ടൂരിൽ ഗോപിനാഥൻ എന്നിവർ ഉദ്ഘാടനം ചെയ്തു.ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ദേവദാസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ പ്രസിഡന്റ് എം.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ ജോ.സെക്രട്ടറി വി.ജി രാജപ്പൻ, മണ്ഡലം സെക്രട്ടറി മധു ചെങ്ങന്നൂർ, വി.എസ് ശശിധരൻ, പ്രവീൺ പ്രഭ, പിഡി സുനീഷ് കുമാർ,സന്തോഷ്,ജോർജ് വർഗീസ്,വി ശശിധരൻ, ആരോമൽ രാജ്, സിവി ശശിധരൻ കോശി എന്നിവർ സംസാരിച്ചു.