മല്ലപ്പള്ളി : പഞ്ചായത്ത് കീഴ്വായ്പൂരിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് (സി.എഫ്.എൽ.ടി.സി) കരാർ അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. അറ്റൻഡർ/ക്ലീനിംഗ് സ്റ്റാഫ്/വോളന്റിയർ/വാച്ച്മാൻ തസ്തികയിൽ ജോലി ചെയ്യുന്നതിന് താൽപര്യമുള്ള18 - 50നും മദ്ധ്യേ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്. ദിവസവേതനം 750 രൂപ.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 26ന് രാവിലെ 11ന് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ മതിയായ രേഖകളുമായി പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0469-2683084.