24-puthuvakkal-vayanasala
വായനശാലാംഗവും സാമൂഹിക പ്രവർത്തകനുമായ കെ.ജെ. രാജൻ സംഭാവനയായി നൽകിയ 51 പുസ്തകങ്ങൾ പ്രസിഡന്റ് ജോസ് കെ. തോമസ് ഏറ്റുവാങ്ങുന്നു

പത്തനംതിട്ട : കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു.വായനശാലാംഗവും സാമൂഹിക പ്രവർത്തകനുമായ കെ.ജെ.രാജൻ സംഭാവനയായി നൽകിയ 51 പുസ്തകങ്ങൾ പ്രസിഡന്റ് ജോസ് കെ.തോമസ് ഏറ്റുവാങ്ങി.
സെക്രട്ടറി ശശി പന്തളം, ജോ.സെക്രട്ടറി പി.എം.സാമുവൽ, ലൈബ്രേറിയൻ അനില ബിജു,കെ.ആർ.ഗൗരി എന്നിവർ പങ്കെടുത്തു.
വായനശാലാംഗങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ജന്മദിനത്തിലും മറ്റു വിശേഷാവസരങ്ങളിലും പുസ്തകങ്ങൾ സംഭാവന നൽകുന്നതു പ്രോത്സാഹിപ്പിക്കണമെന്ന രാജന്റെ നിർദേശം എല്ലാവരുടേയും സഹകരണത്തോടെ പൂർണമായും നടപ്പാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
വൈകിട്ട് 6 മണിക്ക് അക്ഷരദീപം കൊളുത്തി.ഡോ. ബിൻസി റജി ഗ്രാമീണ വായനശാല എആ പേജിൽ ഗ്രന്ഥശാലദിന സന്ദേശം നല്കി.