പത്തനംതിട്ട : ആറന്മുളയില്‍ കൊവിഡ് രോഗിയായ 19 വയസുള്ള ദളിത്‌പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെയും, കുടുംബത്തിന്റെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ,കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും, ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി തോട്ടപ്പുഴശേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. യോഗം ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.പി.സോമന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് മോഹന്‍ ജി.നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആറന്മുളയില്‍ ആറന്മുളപഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ കെ.പി.സോമന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് ജനറല്‍ സെക്രട്ടറി ശശിധരക്കുറുപ്പ്, സോമശേഖരന്‍ നായര്‍ രാധാകൃഷ്ണന്‍ നായര്‍, രാധാകൃഷ്ണപിള്ള, അനില്‍കുമാര്‍, ഓമനക്കുട്ടന്‍,ഉണ്ണി, പ്രസീത രാജലക്ഷ്മി, മനു മോഹന്‍, വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.