തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ 434 നിരണം മണ്ണംതോട്ടുവഴി ശാഖാ യോഗത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നടത്തി. യൂണിയൻ കമ്മിറ്റി അംഗം പി.എൻ. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ യോഗം ഇൻസ്പെക്ടർ ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ സമാധി ദിനാചരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ ഉഴത്തിൽ, ശാഖായോഗം വൈസ് പ്രസിഡന്റ് എം.കെ ശശിധരൻ, സെക്രട്ടറി ഷാജി അയ്യാടിയിൽ എന്നിവർ പ്രസംഗിച്ചു.