അടൂർ: ശ്രീനാരായണ സന്ദേശങ്ങൾ കാല ദേശങ്ങൾക്ക് അതീതമാണെന്നും അതിന്റെ വരുംകാല പ്രചാരകരാകാൻ യുവാക്കൾ മുന്നോട്ടു വരണമെന്നും ശിവഗിരിമഠം കുന്നുംപാറ ക്ഷേത്ര മഠാധിപതി ബോധിതീർത്ഥ സ്വാമികൾ അഭിപ്രായപ്പെട്ടു. 93-മത് ശ്രീനാരായണ ഗുരു സമാധി ദിന ആചരണവും ഉപവാസവും ജപയജ്ഞവും ശിവഗിരിമഠം നോർത്ത് അമേരിക്ക അടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിത്രപുരം കസ്തൂർബ ഗാന്ധി ഭവനിൽ ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതാതീത സങ്കൽപ്പങ്ങൾ പ്രാവർത്തികമാക്കുവാൻ ഗുരുസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യണമെന്ന്‌ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ശിവഗിരി മഠം നോർത്ത് അമേരിക്ക, അടൂർ മണ്ഡലം രക്ഷാധികാരി ടി.പി അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു.ഗുരുധർമ്മപ്രചരണ സഭ ജി.സി.സി കോഓർഡിനേറ്റർ അനിൽ തടാലിൽ, ജനറൽ സെക്രട്ടറി പഴകുളം ശിവദാസൻ, ചെയർമാൻ കുടശനാട് എൻ മുരളി,ആർ.രാജേന്ദ്രൻ, കെ.രാജൻ,വി.വിശ്വലാൽ, ഉഷപുഷ്പൻ, പ്രദീപ് ഐശ്വര്യ ,ജഗദമ്മ, രമണീ പ്രകാശ്,കസ്തൂർബ ഗാന്ധി ഭവൻ മാനേജർ ജയകുമാർ എന്നിവർ പ്രസംഗിച്ചു. ഉപവാസവും ജപയജ്ഞവും സമൂഹപ്രാർഥനയും 3.30ന് പ്രത്യേക പൂജകളോടെ അവസാനിച്ചു.