പമ്പയിൽ ബ്ലൂ അലർട്ട്
തിരുവനന്തപുരം: വൃഷ്ടി പ്രദേശങ്ങളിൽ ലഭിച്ച മഴയും ശക്തമായ നീരൊഴുക്കും കാരണം പത്തനംതിട്ട ജില്ലയിലെ പമ്പ, കക്കി ഡാമുകൾ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നു. കക്കിഡാമിൽജലനിരപ്പ് 90 ശതമാനത്തിൽ എത്തിയതിന്റെ തുടർന്ന് ഇന്നലെ രാത്രിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് വീണ്ടും മഴ പെയ്യുകയാണെങ്കിൽ ഡാം തുറന്നു വിടും. ആദ്യം 15 സെന്റീമീറ്ററാകും ആദ്യം തുറന്നു വിടുക. അങ്ങനെ സംഭവിച്ചാൽ വെള്ളം ആനത്തോട് വഴി പമ്പാനദിയിലെത്തും.
ജനങ്ങളോട് ജാഗ്രത പാലിക്കാൻ ജില്ലാഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഡാം തുറക്കേണ്ടി വന്നാൽ പോലും ഉച്ചയ്ക്ക് 12നു ശേഷമേ ഉണ്ടാകൂ എന്നാണ് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചത്. വൈദ്യുതി ബോർഡിന്റെ ഡാമുകളിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനത്താണ് കക്കിഡാം
പമ്പ ഡാമിൽ ബ്ലൂ അലർട്ട് 22ന് പ്രഖ്യാപിച്ചിരുന്നു. പമ്പ ഡാമിൽ നിന്നും കക്കി നദിയിൽ നിന്നുമാണ് കക്കി ഡാമിലേക്ക് വെള്ലം എത്തുന്നത്. വീണ്ടും മഴ ഇപ്പോഴത്തെ അളവിൽ തന്നെ തുടരുകയാണെങ്കിൽ രണ്ടു ദിവസം കൂടി കഴിഞ്ഞാൽ
ഇടുക്കി, ഇടമലയാർ ഉൾപ്പെടെയുള്ള വലിയ ഡാമുകളിലും അലർട്ട് പ്രഖ്യാപിക്കും ഇവിടങ്ങളിലെ ജലനിരപ്പ് 85 ശതമാനമാണിപ്പോൾ.
കനത്ത മഴ തുടരുന്നതിനിടെ ഞായറാഴ്ച തുറന്ന കെ.എസ്.ഇ.ബിയുടെ ഷോളയാർ, ബാണാസുരസാഗർ, കുണ്ടള, ലോവർ പെരിയാർ, കല്ലാർ, മൂഴിയാർ, കല്ലാർകുട്ടി, പൊന്മുടി, പൊരിങ്ങൽക്കുത്ത് ഡാമുകൾ അടച്ചിട്ടില്ല.