പത്തനംതിട്ട : ജില്ലയിൽ ക്രമ സമാധാനം തകർക്കുവാനും കൊവിഡ് വ്യാപനം ലക്ഷ്യമിട്ടും യു.ഡി.എഫ് ബി.ജെ.പി. സമരങ്ങൾക്ക് പിന്നിൽ ഗൂഡനീക്കമെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ അരങ്ങേറിയ സമരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണു നടന്നത്. പ്രതിഷേധം റോഡിലാണെങ്കിൽ സമാധാനപരമായിരിക്കണമെന്ന സുപ്രീം കോടതി നിരീക്ഷണം യു.ഡി.എഫ്. ബി.ജെ.പി. നേതാക്കൾ കാറ്റിൽ പറത്തി. സമരങ്ങൾ നേരിട്ട പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൊവിഡ് ബാധിച്ചതിന്റെ ഉത്തരവാദിത്വം ഇക്കൂട്ടർക്ക്.കാർഷിക ബിൽ കർഷകർക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.രാജ്യ വ്യാപകമായി ഉയർന്നു വരുന്ന പ്രിതിഷേധത്തിന്റെ ഭാഗമായി 29ന് ജില്ലാ കേന്ദ്രത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുവാൻ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ആർ.ഉണ്ണികൃഷ്ണപിള്ള എക്‌സ്: എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അലക്‌സ് കണ്ണമല, കെ.പി.ഉദയഭാനു, എ.പി. ജയൻ, ടി.കെജി. നായർ, ജോ എണ്ണയ്ക്കാട്,ഷാഹുൽ ഹമീദ്, കരിമ്പനാംകുഴി ശശിധരൻ നായർ,സാജു അലക്‌സാണ്ടർ, രാജു നെടുവമ്പുറം, ബിജു മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.