29 ലൈഫ് ഭവന സമുച്ചയങ്ങളുടെ നിർമാണത്തിന് തുടക്കം
പത്തനംതിട്ട : ജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന വികസന പദ്ധതികൾ ആരോപണങ്ങളിൽ ഭയന്ന് സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായുള്ള 29 ഭവനസമുച്ചയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.. വികസന പദ്ധതികൾ ആരുടെയെങ്കിലും ആരോപണങ്ങളിൽ ഭയന്ന് സർക്കാർ ഉപേക്ഷിക്കാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് സംബന്ധിച്ചു. വിവിധ ജില്ലകളിൽ മന്ത്രിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ എന്നിവർ നിർമാണ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്ത