പത്തനംതിട്ട: മാമൂട് പള്ളം മുട്ടുകുടുക്ക റോഡിൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് പളളിക്ക് സമീപം കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഈ റോഡിൽ കൂടിയുളള ഗതാഗതം 28 മുതൽ രണ്ട് ആഴ്ചത്തേക്ക് നിരോധിച്ചു. ഈ റോഡിൽ കൂടിയുളള വാഹനങ്ങൾ പൈനുംമൂട് കത്തോലിക്കാപള്ളി പടി റോഡിൽകൂടി സന്തോഷ് ജംഗ്ഷൻ വഴി പോകണമെന്ന് ഓമലൂർ ഗ്രാമപഞ്ചായത്ത് എൽഎസ്ജിഡി അസി.എൻജിനിയർ അറിയിച്ചു.