പത്തനംതിട്ട : സ്വർണ കടത്ത് കേസ് മന്ത്രി കെ.ടി.ജലീൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് കളക്ട്രേറ്റു മാർച്ചും ധർണയും നടത്തും.മാർച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിക്കും. ജനാധിപത്യപരമായ രീതിയിൽ സമരം നടത്തുന്ന യുവമോർച്ച, മഹിളാമോർച്ച പ്രവർത്തകരെ തല്ലി ചതക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്ന പൊലീസ് നടപടി പ്രതിഷേധർഹമാണ്. സമരത്തെ അടിച്ചമർത്താമെന്ന സർക്കാർ വ്യാമോഹം നടക്കില്ലെന്നും ബി.ജെ.പിയും എൻ.ഡി.എ യും ശക്തമായ സമരപരിപാടികളുമായി മുൻപോട്ടു പോകുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അറിയിച്ചു.