ഓമല്ലൂർ: വഴിയോര കച്ചവടം നിരോധിച്ച് കളക്ടറുടെ ഉത്തരവ് നിലനിൽക്കെ നിയമം പാലിക്കാതെ കച്ചവടം നടത്തുന്നതായി പരാതി. കൊവിഡ് വ്യാപനത്തെ തുടർന്ന് പഞ്ചായത്തിലെ മൂന്നാം വാർഡ് ഉൾപ്പെടെ കണ്ടെയ്മെന്റ് സോണായിട്ടും വഴിയോര കച്ചവടം വർദ്ധിച്ചു വരുന്നതായി ഓമല്ലൂർ ഗ്രാമ സമതി ചൂണ്ടിക്കാട്ടി. ഉഴുവത്ത് ക്ഷേത്രത്തിന് സമീപവും കുരിശുംമൂട്ടിലുമാണ് കച്ചവട കേന്ദ്രങ്ങൾ. നാട്ടുകാരും കച്ചവടക്കാരും തമ്മിൽ വാക്കേറ്റവും ഇവിടെ പതിവാണ്. കച്ചവടത്തെ എതിർത്ത കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ മർദിച്ച സംഭവവും ഉണ്ടായി. പഞ്ചായത്ത് ഭരണ സമതിയുടെ മൗനാനുവാദത്തോടെ കച്ചവടം നടക്കുന്നതെന്ന് സമിതി ആരോപിച്ചു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ അനധികൃതമായി നടത്തുന്ന വഴിയൊരകച്ചവടങ്ങൾ നിറുത്തലാക്കണമെന്നും സമതി ആവശ്യപ്പെട്ടു.പ്രസിഡന്റ് രവീന്ദ്ര വർമ്മ അംബാനിലയത്തിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ ജന.സെക്രട്ടറി മനു ആറ്റരികം,റോയി പൗ വത്ത്,അനിൽ,ജയകുമാർ പേഴുംമൂട്ടിൽ സുരേഷ് ഓലിത്തുണ്ടിൽ, ലക്ഷ്മി മനോജ് എന്നിവർ സംസാരിച്ചു.