പത്തനംതിട്ട : ഡോ ഏ.വി. ആനന്ദരാജ് മാവേലിക്കര ടി.കെ. മാധവൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ കൺവീനറായി ചാർജെടുത്തു. നിലവിൽ പന്തളം യൂണിയൻ പ്രസിഡന്റും ചെങ്ങന്നൂർ യൂണിയൻ ചെയർമാനുമാണ് . യുണിയൻ ഗുരുക്ഷേത്രത്തിൽ നടന്ന ഗുരുപൂജക്ക് ശേഷം യുണിയൻ പ്രവേശന കവാടത്തിൽ നിന്ന് യൂണിയൻ അഡ് കമ്മറ്റി ജോ.കൺവീനർ മാരായ , ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, കമ്മറ്റി അംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ, വനിതാസംഘംനേതാക്കളായ അമ്പിളി , സുനിബിജു, സുജാതഎന്നിവർ ചേർന്ന് സ്വികരിച്ച് ഓഫിസിലെത്തിച്ചു , എസ്.എൻ. ട്രസ്റ്റ് എക്‌സിക്യൂട്ടിവ് അംഗം ഇറവങ്കര വിശ്വനാഥൻ, സ്വാമി ശിവബോധാനന്ദ തുടങ്ങിയവർ പങ്കെടുത്തു.