പത്തനംതിട്ട : കോയിപ്രം ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ തോട്ടപുഴശേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കായുള്ള അഭിമുഖം ഈ മാസം 29 ന് ഉച്ചയ്ക്ക് ഒന്നിന് തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. അപേക്ഷകർ കൃത്യസമയത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് കോയിപ്രം ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു.