തിരുവല്ല: വള്ളംകുളം ചന്തയിലുള്ള വില്ലേജ് ഓഫീസിന് മുൻപിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കളിവള്ളം ഇറക്കി പ്രതിഷേധിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രേംകുമാർ, യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി രമേശ് തോട്ടപ്പുഴ, വിനീഷ് മുണ്ടയ്ക്കൽ, സതീശ് പോറ്റി,നന്ദകുമാർ മഴവുംഞ്ചേരിൽ,പ്രശാന്ത് ഇരവിപേരൂർ,അരുൺ പിള്ള, രാകേഷ് മാവുങ്കൽ എന്നിവർ സംസാരിച്ചു.