പത്തനംതിട്ട : ജോസഫ് പക്ഷത്തേക്ക് പോകുന്ന മുൻ എം.എൽ.യും കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം ഉന്നതാധികാര സമിതി അംഗവുമായ ജോസഫ് എം പുതുശേരിക്കൊപ്പം ചില പ്രാദേശിക നേതാക്കളും ഉണ്ടാകും. എൽ.ഡി.എഫിലേക്ക് പോകാനുള്ള ജോസ് പക്ഷത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പുതുശേരിയുടെ നീക്കം.1991, 2001, 2006 വർഷങ്ങളിൽ കല്ലൂപ്പാറ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച പുതുശേരി 2016ൽ തിരുവല്ലയിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
കുറച്ചുകാലമായി ജോസ്.െക.മാണി ഉൾപ്പടെയുള്ള പാർട്ടി നേതൃത്വവുമായി ഭിന്നതയിലായിരുന്നു ജോസഫ് എം.പുതുശേരി. പാർട്ടിയുടെ എൽ.ഡി.എഫ് പ്രവേശത്തോട് അദ്ദഹം കടുത്ത വിയോജിപ്പിലായിരുന്നു. മുതിർന്ന നേതാവായ പുതുശേരി പാർട്ടി വിട്ടത് പത്തനംതിട്ട ജില്ലയിൽ കേരളാ കോൺ്ഗ്രസ്(എം) ജോസ് വിഭാഗത്തിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. . പാർട്ടി വിടാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്ന് ജോസഫ് .എം പുതുശേരി പറഞ്ഞു. ഉന്നത കോൺഗ്രസ് , യു.ഡി.എഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് പാർട്ടി വിടാനുള്ള പുതുശേരിയുടെ തീരുമാനം.
യു.ഡി.എഫിനൊപ്പം നിൽക്കാനുള്ള ജോസഫ് എം.പുതുശേരിയുടെ തീരുമാനം സ്വാഗതാർഹമെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ് പറഞ്ഞു. ഉപാധികളില്ലാതെ വരുന്ന എല്ലാവരെയും സ്വീകരിക്കാമെന്നതാണ് പാർട്ടി നേതാവ് പി.ജെ.ജോസഫ് എടുത്തിട്ടുള്ള നിലപാട്. ജില്ലയിൽ യു.ഡി.എഫിനേയും പാർട്ടിയേയും ശക്തിപ്പെടുത്തുന്ന തരത്തിൽ ആര് വന്നാലും അത് നല്ലതാണ്.
. '' പ്രവർത്തകരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കമാണ് ജോസ് പക്ഷത്തിന്റേത് . പതിറ്റാണ്ടുകളായി യു.ഡി.എഫിന്റെ ആശയമാണ് ഞാൻ ഉയർത്തിപ്പിടിക്കുന്നത്. എൽ.ഡി.എഫിന്റെ മുഖാവരണം എനിക്ക് ചേരില്ല. കെ.എം.മാണി എന്നും യു.ഡി.എഫിനൊപ്പമായിരുന്നു. കേരള കോൺഗ്രസിനൊപ്പം നിൽക്കുന്ന കർഷക വിഭാഗങ്ങൾക്ക് ഏറ്റവും ദ്രോഹകരമായ നിലപാടാണ് എൽ.ഡി.എഫ്.സർക്കാർ സ്വീകരിക്കുന്നത് '' .
ജോസഫ് .എം പുതുശേരി