പത്തനംതിട്ട : ആറന്മുളയിൽ കൊവിഡ് രോഗിയായ 19 വയസുള്ള ദളിത്പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെയും, കുടുംബത്തിന്റെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ,കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നൽകണമെന്നും, ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി തോട്ടപ്പുഴശേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. യോഗം ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.പി.സോമൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് മോഹൻ ജി.നായർ അദ്ധ്യക്ഷത വഹിച്ചു. ആറന്മുളയിൽ ആറന്മുളപഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ കെ.പി.സോമൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് ജനറൽ സെക്രട്ടറി ശശിധരക്കുറുപ്പ്, സോമശേഖരൻ നായർ രാധാകൃഷ്ണൻ നായർ, രാധാകൃഷ്ണപിള്ള, അനിൽകുമാർ, ഓമനക്കുട്ടൻ,ഉണ്ണി, പ്രസീത രാജലക്ഷ്മി, മനു മോഹൻ, വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.