ആറന്മുള : ഏഴ് വർഷം മുമ്പ് തകർന്നുവീണ തിരുവാറന്മുള പാർത്ഥസാരഥി മഹാക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്ന് തിരുവാറന്മുള ശ്രീപാർത്ഥസാരഥി ധർമ്മ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര നടയിൽ പ്രാർത്ഥന യജ്ഞം നടത്തി.ഭക്തജനങ്ങളുടെ കൂട്ടായ്മയിലൂടെ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങൾക്ക് ദേവന്റെ അനുവാദം വാങ്ങുന്നതിനുവേണ്ടിയാണ് ദേശദേവന്റെ തിരുമുമ്പിൽ നാമജപ യജ്ഞം നടത്തിയത്.തുടർ പരിപാടികൾ ആലോചിക്കുന്നതിനായി നാളെ രാവിലെ 9.30ന് ആറന്മുളയിൽ വിവിധ ഹൈന്ദവ സംഘടനകളുടെയും സമുദായ സംഘടനകളുടെയും യോഗം ചേരുവാനും നിശ്ചയിച്ചിട്ടുണ്ട്. കാലാകാലങ്ങളായി ആറന്മുളയോടെ ദേവസ്വം ബോർഡ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് ഗോപുര നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് ഭക്തജനങ്ങൾ ഒപ്പിട്ട നിവേദനം നൽകുവാനും തീരുമാനിച്ചു.