മല്ലപ്പള്ളി : ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേനാ അംഗങ്ങളെ ഉൾപ്പെടുത്തി ഏകദിന ശിൽപശാല നടന്നു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ്കുമാർ വടക്കേമുറി അദ്ധ്യക്ഷത വഹിച്ചു. ക്രിസ് ഗ്ലോബൽ ഡയറക്ടർ ക്രിസ്റ്റഫർ ക്ലാസെടുത്തു. സെക്രട്ടറി പി.കെ.ജയൻ, അസി.സെക്രട്ടറി സാം കെ.സലാം, ഹരിത സഹായ സ്ഥാപന മേധാവി അനിൽകുമാർ, ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്‌സൺ പി.എൻ. രാജൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ നന്ദു എന്നിവർ പ്രസംഗിച്ചു.