തിരുവല്ല: സ്ത്രീ സൗഹൃദ ശുചിത്വ ബ്ലോക്ക് എന്ന ലക്ഷ്യത്തോടെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ നിർമ്മലംനിർഭയം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം 28ന് രണ്ടിന് മാത്യു ടി.തോമസ് എം.എൽ.എ. നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാമോഹൻ അദ്ധ്യക്ഷത വഹിക്കും. ഡിവൈ.എസ്.പി.രാജപ്പൻ റാവുത്തർ മുഖ്യപ്രഭാഷണം നടത്തും.പദ്ധതിയുടെ രണ്ടാംഘട്ടമായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തി പുളിക്കീഴ് പൊലീസ് സ്റ്റേഷന്റെ കീഴിലെ കടപ്ര,നിരണം,നെടുമ്പ്രം, പെരിങ്ങര എന്നീ പഞ്ചായത്തുകളിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും കാമറകൾ സ്ഥാപിച്ചു. 25 ലക്ഷം രൂപയാണ് രണ്ടാഘട്ടത്തിൽ പദ്ധതിക്കായി ചെലവഴിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ പറഞ്ഞു.പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ മോണിറ്ററിംഗ് ചെയ്യുന്ന സംവിധാനമാണ് ഈപദ്ധതി.സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാനും ഈ പദ്ധതി ഏറെ പ്രയോജനകരമായിട്ടുണ്ട്.