പത്തനംതിട്ട: കൺസ്യൂമർ ഫെഡ് ജീവനക്കാർ അനശ്ചിത കാല പണിമുടക്കിനൊരുങ്ങുന്നു .സംസ്ഥാനത്തുടനീളമുള്ള കൺസ്യൂമർ ഫെഡിന്റെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അനുവദിക്കാൻ തയാറാകാത്ത ബോർഡിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കുക,മുഴുവൻ ജീവനക്കാരെയും ക്ഷേമ നിധിയിൽ ഉൾപ്പെടുത്തുക ,മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുക ,കൊവിഡ് കാലത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തുക ,താൽക്കാലിക ജീവനക്കാർക്ക് തൊഴിൽ സ്ഥിരത നടപ്പിലാക്കുക,ഷിഫ്റ്റ് സംപ്രദായം അവസാനിപ്പിക്കുക ,ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിക്കുക ,അന്യായ സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് ജീവനക്കാരുടെ സംഘടനകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. ഈ കാര്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ മാസം സൂചന പണിമുടക്ക് നടത്തിയിരുന്നു. എന്നാൽ മാനേജ്‌മെന്റ് ചർച്ചക്കു പേലും തയാറാകാത്തതാണ് അനിശ്ചിത കാല പണിമുടക്കിന് ജീവനക്കാർ തയാറാകുന്നത്.ഇതിന് മുന്നോടിയായി കൺസ്യൂമർ ഫെഡ് റീജിയണൽ ഓഫീസിന് മുന്നിൽ ഇന്നലെ സത്യാഗ്രഹം നടത്തി.ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.എസ്.സുമേഷ് അദ്ധ്യക്ഷത വഹിച്ചു.എ. കെ.അജി, ടി.കെ. വിമൽ, ടി.ഡി. ജയശ്രീ,കെ.വി.ജയൻ,എസ്.ഹരികൃഷ്ണൻ എം.എസ്. മനീഷ് ,മിനി രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.