ചെങ്ങന്നുർ: കാട്ടുപന്നിയുടെ ശല്യം കാരണം കൃഷി നാശം രൂക്ഷമാകുന്നു. കാരയ്ക്കാട്, മലനട,മണ്ണാറക്കോട് പ്രദേശങ്ങളിലാണ് കാട്ടുപന്നി കൂട്ടമായി ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നത്.രാത്രി കാലങ്ങളിൽ നാട്ടുകാർ കാട്ടുപന്നിയെ ഭയന്ന് പുറത്തിറങ്ങാൻ മടിക്കുകയാണ്. കഴിഞ്ഞ ദിവസം മരത്തിന്റെ വേരുകൾക്കിടയിൽ പന്നിയുടെ കാലുകൾ കുടുങ്ങിയതിനെ തുടർന്ന് വനപാലകർ എത്തി വലിയ കാട്ടുപന്നിയെ കൊണ്ടുപോയിരുന്നു. എന്നാൽ കൃഷിക്കാർ കാട്ടുപന്നിയുടെ ശല്യത്തെ തുടർന്ന് വലിയ ബുദ്ധിമുട്ടാണ് ഇവിടെ നേരിടുന്നത്.