മല്ലപ്പള്ളി : കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ മല്ലപ്പള്ളിയിൽ മൂന്ന് കേന്ദ്രങ്ങിൽ ആരോഗ്യവകുപ്പ് ഗ്രാമപഞ്ചായത്ത് സഹകരണത്തോടെ ആന്റിജെൻ പരിശോധന നടത്തി. ജില്ലാ മെഡിക്കൽ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി ക്രമീകരിച്ചിട്ടുള്ള പ്രത്യേക വാഹനത്തിൽ നടത്തിയ പരിശോധനയിൽ സ്ത്രീകൾ ഉൾപ്പെടെ 182 ആളുകളെ പരിശോധിച്ചു. മുഴുവൻ ഫലവും നെഗറ്റീവ് ആണെങ്കിലും ജാഗ്രത കൈവിടരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.