പത്തനംതിട്ട: എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുശോചിച്ചു. എസ്.പി ബി എന്ന മാന്ത്രിക നാമത്തിന്റെ വേർപാട് സംഗീത ലോകത്ത് സമ്മാനിച്ചിരിക്കുന്നത് ഇനി ഒരിക്കലും ആർക്കും നികത്താനാകാത്ത വിടവ് തന്നെയാണെന്ന് ദേവസ്വം പ്രസിഡന്റ് അഡ്വ.എൻ.വാസു അനുസ്മരിച്ചു. എസ്.പി ബി യുടെ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.