ldf
മല്ലപ്പള്ളിയിൽ നടന്ന സംയുക്ത കർഷക പ്രതിഷേധം എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണവും താങ്ങുവിലയും ഇല്ലാതാക്കി അവശ്യസാധന നിയമത്തിൽ വരുത്തിയ ഭേദഗതികൾ പിൻവലിക്കുക, കോർപ്പറേറ്റുകൾക്കു മാത്രം ഗുണം ചെയ്യുന്ന കാർഷിക ബില്ല് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മല്ലപ്പള്ളി താലൂക്കിലെ ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടന്നു. ധർണ എൽ.ഡി.എഫ്.ജില്ലാ കൺവീനർ അലക്‌സ് കണ്ണമല ഉദ്ഘാടനം ചെയ്തു.കിസാൻ സഭാ സംസ്ഥാന കമ്മിറ്റി അംഗം ബാബു പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി ബിനു വറുഗീസ്,പ്രൊഫ.എം.കെ. മധുസൂദനൻ നായർ, ഡോ.ജേക്കബ് ജോർജ്, അഡ്വ.ഫിലിപ്പ് കോശി,പി.എൻ.രാധാകൃഷ്ണ പണിക്കർ, പ്രൊഫ.ജേക്കബ് എം. ഏബ്രഹാം,കെ.കെ. സുകുമാരൻ,സി.കെ. മോഹനൻ നായർ, രാജൻ എം.ഈപ്പൻ, ജോർജ്ജുകുട്ടി പരിയാരം, ബിന്ദു ചാത്തനാട്ട്, നീരാജ്ഞനം ബാലചന്ദ്രൻ,കെ.എസ്. വിജയൻപിള്ള, സാബു ജോസഫ്,വാളകം ജോൺ, ബെന്നി പാറേൽ എന്നിവർ പ്രസംഗിച്ചു.