പത്തനംതിട്ട: വോളിബോൾ കളിക്കാരിയായ പതിനെട്ടുകാരിയെ പീഡിപ്പിച്ച പരിശീലകൻ അറസ്റ്റിൽ. കൊടുമൺ െഎക്കാട് ചിരണിക്കൽ സ്വദേശി പ്രമോദ് (36) ആണ് പിടിയിലായത്. പരിശീലനത്തിനിടെ തന്റെ മൊബൈൽ ഫോൺ വാങ്ങിപ്പോയ പ്രമോദിനോട് അത് തിരികെ വാങ്ങാൻ ചെന്നപ്പോൾ തൊട്ടടുത്തുള്ള ആളൊഴിഞ്ഞ റബർ തോട്ടത്തിൽ വച്ച് പീഡിപ്പിച്ചതായാണ് പെൺകുട്ടി പത്തനംതിട്ട വനിതാ പൊലീസിൽ പരാതി നൽകിയത്. കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപമാണ് പെൺകുട്ടി പരിശീലനം നടത്തിവന്നത്.