26-rajiv-gandhi-goodwill-
രാജീവ് ഗാന്ധി ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സേവന സഹായ പദ്ധതികൾ മാതൃകാപരം : ബിഷപ്പ് റൈറ്റ് റവ.തോമസ് കെ.ഉമ്മൻ

മല്ലപ്പള്ളി: സൗജന്യ ഡയാലിസിസ് പദ്ധതി ഉൾപ്പെടെയുള്ള ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ എല്ലാ സേവന സഹായ പദ്ധതികളും മാത്യകാപരമാണെന്ന് മദ്ധ്യകേരള മഹായിടവ ബിഷപ്പ് റൈറ്റ് റവ.ഡോ.തോമസ് കെ. ഉമ്മൻ. ട്രസ്റ്റിന്റെ സൗജന്യ ഡയാലിസിസ് പദ്ധതിയുടെ രണ്ടാം ഘട്ടം മല്ലപ്പള്ളി റവ.ജോർജ്ജ് മാത്തൻ മെമ്മോറിയൽ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു.അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റജി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് റജി ശാമുവേൽ,എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് എം.പി.ശശിധരൻ പിള്ള, എസ്.എൻ.ഡി.പി. യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ,ജമാം മുഹമ്മദ് അഷ്രഫ് ദാരിനി ,റവ. മാത്യു പി.ജോർജ്ജ്,റവ.ജിനു ചാക്കോ, റവ.ബനോജി കെ.മാത്യു, ഫാ.ഫിലിപ്പ് വട്ടമറ്റം, അഡ്വ.കെ.ജയവർമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ നടുവിലേമുറി,ഗ്രാമപഞ്ചായത്ത് അംഗം ജോസഫ് ഇമ്മാനുവേൽ,ജോ.സെക്രട്ടറി ഈപ്പൻ കുര്യൻ എന്നിവർ പ്രസംഗിച്ചു.