26-cgnr-accident
എം.സി റോഡിൽ മഴുക്കീർ പ്രാവിൻ കൂടിനു സമീപം നാഷണൽ പെർമിറ്റ് ലോറിയും വാഗണർ കാറും കൂട്ടിയിടിച്ചുണ്ടായ അപകടം

ചെങ്ങന്നൂർ: ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ 4 പേർക്ക് പരിക്ക്. കുറ്റൂർ തലയാർ കല്ലൂരേത്ത് ജയകുമാരി (50), മകൻ ഉല്ലാസ്, ഉല്ലാസിന്റെ സുഹൃത്തുക്കളായ ഷോൺ മാത്യു, ഗോകുൽ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഉല്ലാസാണ് കാറോടിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ എം സി റോഡിൽ മഴുക്കീർ പ്രാവിൻ കൂട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കുറ്റൂർ ഭാഗത്തു നിന്ന് വരികയായിരുന്നു കാർ. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു.