ചെങ്ങന്നൂർ: പാണ്ടനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഒരു കുടുംബത്തിലെ രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവാകുകയും തുടർന്ന് സമീപ വാസിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരുമായി സമ്പർക്കപ്പട്ടികയിലുള്ള 100 പേരുടെ ആർ.ടി.പി.സി ആർ ടെസ്റ്റ് ഇന്ന് പാണ്ടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാവിലെ 10ന് നടത്തുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.സമ്പർക്ക പട്ടികയിൽ പേര് ഉൾപ്പെടുത്തിയ മുഴുവൻ ആൾക്കാരും കൃത്യസമയത്ത് ആരോഗ്യ കേന്ദ്രത്തിൽ എത്തണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.