പത്തനംതിട്ട; പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളുടെ ആഡംബര കാറുകളുൾപ്പടെ 15 വാഹനങ്ങൾ പൊലീസ് പത്തനംതിട്ട എ.ആർ.ക്യാമ്പിലെത്തിച്ചു. മോട്ടോർ വാഹന വകുപ്പ് ഇവയുടെ മൂല്യം കണക്കാക്കും. ആന്ധ്ര, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നടക്കം പിടിച്ചെടുത്ത വാഹനങ്ങളാണിവ. പ്രതികളായ തോമസ് ഡാനിയേൽ, ഭാര്യ, മക്കൾ, എന്നിവരുടെ പേരുകളിലുളള വാഹനങ്ങളും. സ്ഥാപനത്തിന്റെ പേരിലുളള വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. മൂന്ന് ഇന്നോവ. പോളോ, െഎ 10, റിറ്റ്സ്, ആൾട്ടിസ്, ഫിയസ്റ്റ, ഒമ്നി, നിസ്സാൻ സണ്ണി, ഭാരത് ബെൻസ് ലോറി, ബൊലീറോ, മഹേന്ദ്ര പിക്ക് അപ്പ്, രണ്ട് ബൈക്കുകൾ എന്നിവയാണ് പിടിച്ചെടുത്തത്.