തിരുവല്ല: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ ആരോപണ വിധേയമായ എൽ.ഡി.എഫ് സർക്കാർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി പെരിങ്ങര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങര വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ജി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പെരിങ്ങര രാധാകൃഷ്ണൻ, എസ്. ഋഷികേശൻ, എം.എം മാത്യു, സി.ചന്ദ്രൻ, ജി.പുരുഷോത്തമൻ, കെ. ശിവദാസ്, രവി ചാത്തങ്കരി എന്നിവർ പ്രസംഗിച്ചു.