തിരുവല്ല: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് തിരുവല്ല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാവുംഭാഗം പോസ്റ്റോഫീസിനു മുൻപിൽ ധർണ നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.പി.രഘുകുമാർ സമരം ഉദ്ഘാടനം ചെയ്തു. തിരുവല്ല വെസ്റ്റ് മണ്ഡലം പ്രസിഡൻറ് ശ്രീജിത്ത് മുത്തൂർ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ്, കുര്യൻ ജോർജ്ജ്, എ.ജി.ജയദേവൻ, ബേബി മുത്തുക്കുഴി, ടോമിൻ ഇട്ടി, റെജി മണലിൽ, മണി മമ്പലത്ത്, രമേശ് ശ്രീരംഗം, രാജൻ തോമസ്, കെ.സി.മാത്യു, അജി മഞ്ഞാടി, പ്രമോദ് മുത്തൂർ, മോഹനൻ, ഉണ്ണിക്കൃഷ്ണപിള്ള, സജി മുത്തൂർ എന്നിവർ പ്രസംഗിച്ചു.