കടമ്പനാട്: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ കാർഷിക ബില്ലിനെതിരെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സത്യാഗ്രഹം കെ.പി.സി.സി നിർവാഹക സമിതിയംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് റെജീ മാമ്മൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ബിജിലി ജോസഫ്,എം.ആർ ജയപ്രസാദ്,ജോസ് തോമസ്റ്റ്,ജി.മനോജ് , അഡ്വ.ഷാബു ജോൺ,ഷിബു ബേബി,രവീന്ദ്രൻ പിള്ള, സ്മൃതി രാജേഷ്, വത്സമ്മ രാജു.രാധാ മോൾ, ഷീജാ മുരളീധരൻ , ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.