പള്ളിക്കൽ: വെള്ളമില്ല, വൈദ്യുതി കണക്ഷനില്ല, ഫർണീച്ചറില്ല പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുന്നു. അടൂർ താലൂക്കിൽ ഏനാത്ത്, പന്തളം , കുരമ്പാല, തുമ്പമൺ, പള്ളിക്കൽ എന്നീ വില്ലേജുകളാണ് സ്മാർട്ട് വില്ലേജോഫീസുകളായി ഉയർത്താൻ തീരുമാനിച്ചത്. ഇതിൽ ഏനാത്ത് പന്തളം കുരമ്പാല തുമ്പമൺ എന്നീ വില്ലേജ് ഓഫീസുകൾ കെട്ടിടം പണി പൂർത്തിയായി ഉദ്ഘാടനം നടത്തി സ്മാർട്ട് വില്ലേജോഫീസുകളായി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. എന്നാൽ പള്ളിക്കലിൽ കെട്ടിടം പണി പൂർത്തിയായി രണ്ടു വർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്തിയില്ല. കെട്ടിടത്തിലേക്ക് പുതിയ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആനയടി - കൂടൽ റോഡ് പണി നടക്കുന്നതിനാൽ പൈപ്പ് പൊട്ടിയതിനാലാണ് വെള്ളത്തിന് കണക്ഷൻ എടുക്കാൻ കഴിയാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. കുഴൽക്കിണർ നിർമ്മിക്കുന്നതിന് പദ്ധതി സമർപ്പിച്ചെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല. ചോർന്നൊലിക്കുന്ന പഴയ കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നത്. ചോരാതിരിക്കാൻ മേൽക്കൂര ഷീറ്റിട്ടിരുന്നെങ്കിലും ഇതും നശിച്ചു. അടുത്ത വീട്ടിൽ നിന്നുമാണ് വെള്ളമെത്തിക്കുന്നത്.
റവന്യു വകുപ്പിന്റെ വിശദീകരണം
പന്തളം ഏനാത്ത് തുമ്പമൺ കുരമ്പാല എന്നീ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമാണം നിർമ്മിതി കേന്ദ്രമായിരുന്നെന്നും നിർമിതി ഫർണീച്ചറുകൾ ഉൾപ്പടെ എത്തിച്ചിരുന്നെന്നും, പളളിക്കൽ വില്ലേജോഫീസ് കെട്ടിടത്തിന്റെ നിർമ്മാണം പൊതുമരാമത്ത് വകുപ്പ് കെട്ടി നിർമാണ വിഭാഗമാണ് നാടത്തിയതെന്നും, അവർ ക്ക് ഫർണിച്ചറിന് ഫണ്ടില്ലന്നുമാണ് പറയുന്നതെന്നുമാണ് റവന്യു വകുപ്പധി കൃതർ നൽകുന്ന വിശദീകരണം.
ഫർണീച്ചർ വാങ്ങുന്നതിന് മാത്രമായി ഫണ്ടനുവദിക്കാൻ സർക്കാരിന് കഴിയില്ലന്നാണ് ലഭിക്കുന്ന വിവരം. ഇതു കാരണം ഫർണീച്ചർ വാങ്ങാൻസ്പോൺസർമാരെ തേടുകയാണ് ഉദ്യോഗസ്ഥർ.വിശാലമായ ഹാൾ,റെക്കോർഡ് റൂം. വില്ലേജോഫീസറുടെ റും എന്നിവ താഴത്തെ നിലകളിലും, മുകളിൽ രണ്ട് ഫാമിലിക്ക് താമസിക്കാൻ കഴിയുന്ന തരത്തിലുള്ള രണ്ട് കോർട്ടേഴ്സുകൾ എന്നിവയാണ് ഉള്ളത്. കെട്ടിട നിർമ്മാണം തീർന്നെങ്കിലും ഉദ്ഘാടനത്തിനായി രണ്ട് വർഷമായി തുടരുന്ന കാത്തിരിപ്പ് ഇനിയെത്ര നാൾ തുടരണമെന്നതിൽ യാതൊരു കൃത്യതയുമില്ല.
പ്രവർത്തനം പഴയ ചോർന്നൊലിക്കുന്ന പഴയകെട്ടിടത്തിൽ
------------
കെട്ടിടം പണിതീർന്നിട്ട് 2 വർഷം
-കുടിവെളളമില്ല
-വൈദ്യുതി കണക്ഷനില്ല
-