പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ മുരുകൻകുന്ന് പട്ടികജാതി കോളനിയിലും മുല്ലമ്പു വട്ടവിള കോളനിയിലും നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ നിർമാണ ഉദ്ഘാടനം 29ന് വൈകിട്ട് നാലിന് പട്ടികജാതി പട്ടികവർഗ വികസനം, മന്ത്രി എ.കെ. ബാലൻ ഓൺലൈനായി നിർവഹിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രമേശ്, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലത, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.ബി. രാജീവ് കുമാർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. രാജഗോപാലൻ നായർ, ഏഴംകുളം അജു, ഏഴംകുളം ഗ്രാമപഞ്ചായത്തംഗം വിജു രാധാകൃഷ്ണൻ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനോയ് രാജ്, എസ്. ബിജു, ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്.എസ്. ബീന, പറക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.ജി. റാണി തുടങ്ങിയവർ പങ്കെടുക്കും. മന്ത്രി എ.കെ. ബാലന്റെ ഫേയ്സ്ബുക്ക് പേജിൽ പരിപാടി തൽസമയം കാണാം.