27-thottapuzhassery-dharn
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക ദ്രോഹ നിയമങ്ങൾ റദ്ദ് ചെയ്യണം എന്ന് ആവിശ്യപ്പെട്ട് തൊട്ടപ്പുഴശേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ കെ പി സി സി നിർവാഹ സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയുന്നു

കുറിയന്നൂർ :കാർഷിക ഉൽപ്പന്ന വ്യാപാര വാണിജ്യ വിപണന നിയന്ത്രണ ബിൽ പിൻവലിക്കുക, അവശ്യ സാധന ഭേദഗതി ബിൽ പിൻവലിക്കുക, കാർഷിക ശാക്തീകരണ സംരക്ഷണ ബിൽ പിൻ വലിക്കുക .താങ്ങു വില സംമ്പ്രദായം നിലനിറുത്തുക.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹം അവസാനിപ്പിക്കുക. പൊതു സംഭരണം നിലനിറുത്തുക.ഗ്രാമ ചന്തകൾ, കർഷക മാർക്കറ്റുകളും സംരക്ഷിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ച് തോട്ടപ്പുഴശേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോണിപ്പുഴ ജംഗ്ഷനിലുള്ള തപാൽ ഓഫീസിനു മുൻപിൽ ധർണ നടത്തി. മണ്ഡലം പ്രഡിഡന്റ് പി സി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി..സി നിർവാഹ സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ ധർണ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, ഡി.സി.സി മെമ്പർ ടി.കെ രാമചന്ദ്രൻ നായർ, ഹരിഹരൻ നായർ, ബാബു കുഴുവാമണ്ണിൽ, വി എൻ ഉദയകുമാർ,ഡോ അജിത്, അജിത് തോട്ടത്ത്മഠത്തിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ മഞ്ജുലക്ഷ്മി, ബിജു ജോർജ്, അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.