മല്ലപ്പള്ളി: കൊവിഡ്19 രോഗനിയന്ത്രണ കാലയളവിലേക്ക് മാത്രമായി കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട ശുചീകരണ ജോലികൾക്കായി ഹോസ്പിറ്റൽ അറ്റൻഡന്റ് തസ്തികയിലേക്ക് ഓക്ടോബർ 5ന് 11ന് കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻഇന്റർവ്യൂ നിയമനം നടത്തുന്നു. ഉയർന്ന പ്രായപരിധി 40 വയസ്. യോഗ്യരായവർ അന്നേ ദിവസം 11 ന് മുൻപ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ അസൽ സർട്ടിഫിക്കറ്റുമായി ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ് മല്ലപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.