പുറമറ്റം: കേന്ദ്രസർക്കാരിന്റെ കർഷക ബില്ലിനെതിരെ കോൺഗ്രസ് പുറമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിക്കുളം പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രധിഷേധ ധർണ നടത്തി .മണ്ഡലം പ്രസിഡന്റ് രാജേഷ് സുരഭി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വലാലു ജോൺ ഉദ്ഘാടനം ചെയ്തു.ഡി.സി.സി അംഗം ലാലു തോമസ്,മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീത് കുമാർ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പി.സി ഷാജഹാൻ,ജൂലി.കെ വർഗീസ്,ഐ.എൻ ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് പിഎം റെജിമോൻ,ജോസ് തടത്തേൽ,അഡ്വ. വർഗീസ്.എം.ഈശോ,രാജു തേകുന്നത്ത്, സി.ബേബി തറയിൽ ,കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സജു മാത്യു,അനില ഫ്രാൻസിസ് , മിനി കെ തോമസ് എന്നിവർ പ്രസംഗിച്ചു.