ചെങ്ങന്നൂർ: കുത്തകകൾ ഇന്ത്യൻ കാർഷികരംഗം കൈയടക്കാൻ സഹായിക്കുന്ന കാർഷിക ബില്ലുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് കെ.പി.സി.സി.സെക്രട്ടറി സുനിൽ പി.ഉമ്മൻ ആവശ്യപ്പെട്ടു. ആലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊടുകുളഞ്ഞി പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ഒ.ശാമുവേൽ കുട്ടി അദ്ധ്യക്ഷത വഹിച്ചു.തോമസ് ഫിലിപ്പ്, എം.കെ.വിജയൻ, പി.ഡി വാസുദേവൻ, അഭിആലാ,രഞ്ജിത്ത്ബീന മാത്യു ,മഹേന്ദ്രൻ,ജോസഫ് ചെറിയാൻ,സാംസൺ,സജി,അനിൽ, രാജീവ് എന്നിവർ പ്രസംഗിച്ചു.