എഴുമറ്റൂർ : കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ ബില്ലിൽ പ്രതിഷേധിച്ച് എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ചെറുകോൽപ്പുഴയിൽ ഉദ്ഘാടനം ചെയ്തു. എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രകാശ് കുമാർ ചരളേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഞ്ജയകുമാർ,തോമസ് ഡാനിയേൽ, ശ്രീജിത്ത് അയിരൂർ, ഉപേന്ദ്രൻ നായർ, മോളി ബാബു, പ്രീത ബി നായർ, മാത്തുക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.