കടപ്ര: കേന്ദ്രസർക്കാരിന്റെ കർഷക ബില്ലിനെതിരെ കടപ്രയിൽ ട്രാക്ടറിൽ കയറി കോൺഗ്രസിന്റെ പ്രതിഷേധം. കെ.പി.സി.സി സെക്രട്ടറി എൻ.ഷൈലാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് പി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജെസി മോഹൻ, അബ്ദുൾ സത്താർ, അലക്സ്, അംബോറ്റി ചിറയിൽ, ജോൺ, മാത്യു ജോസ്, വി.ചെറിയാൻ, സുരേഷ് തോമസ് തുടങ്ങിയവർ സംസാരിച്ചു.