പ്രമാടം: കെ.പി.സി.സി ആഹ്വാന പ്രകാരം കർഷക ബില്ലിനെതിരെ പ്രമാടം മണ്ഡലംകോൺഗ്രസ്സ്‌കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. മല്ലശ്ശേരിഏലായിൽ നടന്ന പ്രതിഷേധ സമരം ഡി.സി.സി വൈസ് പ്രസിഡന്റ്‌റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.

പ്രതിഷേധ സമരത്തോടനുബന്ധിച്ച് കർഷക ബില്ല് കത്തിച്ചു.കർഷകരുടെ ആത്മഹത്യാ നിരക്ക് കൂടുന്ന ഭാരതത്തിൽകോർപ്പറേറ്റുകളെ സഹായിക്കുന്ന ഈ ബില്ല് പാസാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് കെ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് പനച്ചക്കൽ ,ലീലരാജൻ,റോബിൻമോൻസി,അലക്‌സാണ്ടർ മാത്യു, ശ്രീകല, ലിസി ജയിംസ്,നിഖിൽ ചെറിയാൻ,പി.കെ ഉത്തമൻ ,സുശീലഅജി,അന്നമ്മ ഫിലിപ്പ്,അശ്വതി സുഭാഷ്എന്നിവർ പ്രസംഗിച്ചു.