പത്തനംതിട്ട: കളഞ്ഞുകിട്ടിയ 37000/ രൂപയും മൊബൈൽ ഫോണും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥക്ക് തിരിച്ചുനൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. പത്തനംതിട്ട മസ്ജിദ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ മുഹമ്മദ് ഷേക്ക് ഹുസ്സൈനാണ് ഉടമയായ കോന്നി വകയാർ സ്വദേശിനിയായ അമ്പിളിയ്ക്ക് പത്തനംതിട്ട പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തിരിച്ചുനൽകിയത്.പത്തനംതിട്ട കളക്ട്രേറ്റിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റായ അമ്പിളി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് പാറക്കടവ് പാലത്തിനു സമീപം വെച്ച് ടൂവീലറിൽ നിന്നും തെറിച്ചു പോയത്. വഴിയിൽ നിന്നും കിട്ടിയ ബാഗ് ഉടൻ തന്നെ ഹുസ്സൈൻ പത്തനംതിട്ട പൊലീസിൽ ഏല്പിക്കുകയായിരുന്നു.