തിരുവല്ല; എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയനിലെ

ശാഖായോഗം, പോഷക സംഘടന ഭാരവാഹികളുടെ മേഖലാതല നേതൃയോഗങ്ങൾ ഇന്ന് മുതൽ ഒക്ടോബർ 18 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ടി.കെ മാധവൻ മേഖലായോഗം ഇന്ന് രാവിലെ10 ന്‌

ആഞ്ഞിലിത്താനം 784 ശാഖാഹാളിൽ

യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്. രവീന്ദ്രൻ

ഉദ്ഘാടനം ചെയ്യും

യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ

അനിൽ എസ്. ഉഴത്തിൽ

സംഘടനാ കാര്യങ്ങൾ വിശദീകരിക്കും. യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡൻറ് പി.എൻ. മോഹനൻ, സെക്രട്ടറി കെ. ശശിധരൻ എന്നിവർ പ്രസംഗിക്കും.

കുമാരനാശാൻ മേഖലാ യോഗം ഇന്ന്ഉച്ചയ്ക്ക്ശേഷം 2.30ന്

എഴുമറ്റൂർ1156 ശാഖാ ഹാളിൽ യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ

അനിൽ എസ്. ഉഴത്തിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ

സംഘടനാ കാര്യങ്ങൾ വിശദീകരിക്കും. യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് സന്തോഷ് സായി, സെക്രട്ടറി കെ.ആർ. പ്രതീഷ് എന്നിവർ പ്രസംഗിക്കും.