ചെങ്ങന്നൂർ: മംഗലം പാറക്കടവിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. വാഴാർ മംഗലം ആനന്ദവില്ലയിൽ വിനു ദമയന്തി ദമ്പതികളുടെ മുത്തമകനായ വി.അരുൺ (19) നെയാണ് മംഗലം മർത്തോമ പള്ളിക്ക് സമീപം പാറക്കടവിൽ ഇന്നലെ പുലർച്ചെ മുതൽ കാണാതായത്. അരുൺ ഒഴുക്കിൽ പെട്ട് നിലവിളിക്കുന്ന ശബ്ദം എതിർ കരയിലുള്ള ആൾക്കാരുടെ ശ്രദ്ധയിൽ പെടുകയും തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
ചെങ്ങന്നൂർ ഫയർ ആന്റ് റിസ്‌ക്യൂ ഓഫീസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 8 മുതൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ ഒഴുക്കും ,ആഴമുള്ള ഭാഗവുമായതിനാൽ തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാളെ വീണ്ടും തെരച്ചിൽ തുടരും. റവന്യു ഉദ്യോഗസ്ഥർ ,ചെങ്ങന്നൂർ പോലീസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.അരുൺ ഐ.ടി.ഐ ഇലക്ട്രീഷ്യൻ പീനം പൂർത്തിയാക്കിയ ശേഷം നാട്ടിൽ ഇലക്ട്രീഷ്യന്റെ പണിക്ക് പോയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. പിതാവ് വിനു വിദേശത്താണ്.
വിഷ്ണു, അർജ്ജുൻ ,ആനന്ദ് എന്നിവർ. സഹോദരങ്ങളാണ്.