vasu

പത്തനംതിട്ട : തന്റെ കരവിരുതിൽ തീർത്ത ആലവട്ടത്തിനും വെഞ്ചാമരത്തിനും അരികിൽ ഇരുന്ന് കൊവിഡ് കാലം വേഗം തീർന്നുകിട്ടാൻ ദൈവങ്ങളോട് പ്രാർത്ഥിക്കുകയാണ് വാസുക്കുട്ടൻ എന്ന എഴുപത്തിയാറുകാരൻ.

നെയ്യാറ്റിൻകര മുതൽ വടക്കൻ പരവൂർ വരെയുള്ള ക്ഷേത്രങ്ങളിലേക്ക് പൂജയ്ക്കും ചടങ്ങുകൾക്കുമുള്ള അലങ്കാര സാധനങ്ങൾ നിർമ്മിച്ചു നൽകിയിരുന്നത് കുളനട കാരയ്ക്കാട് ആനാട്ടുതടത്തിൽ പി.കെ.വാസുക്കുട്ടനാണ്. പരമ്പരാഗതമായി തയ്യൽ തൊഴിലിൽ ഏ

ർപ്പെട്ടിരുന്ന കുടുംബമാണ്. തരക്കേടില്ലാത്ത വരുമാനം ലഭിച്ചിരുന്നു. ഇതിനിടെയാണ് കൊവിഡ് വില്ലനായത്. ക്ഷേത്രങ്ങൾ അടച്ചുപൂട്ടിയതോടെ സാധനങ്ങൾക്ക് ഡിമാൻഡില്ലാതായി.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലേക്ക് അലങ്കാര സാധനങ്ങൾ ന.ൽകുന്നത് വാസുക്കുട്ടന്റെ കുടുംബമാണ്. പന്ത്രണ്ടാം വയസുമുതൽ വാസുക്കുട്ടൻ ഇൗ രംഗത്തുണ്ട്. ആനപ്പുറത്ത് എഴുന്നെള്ളിക്കുന്ന നെറ്റിപ്പട്ടം, തിടമ്പ് , കൊടി, കുട, കൊടിക്കയർ, എഴുന്നെള്ളത്തിനുള്ള ജീവിത, മുളക്കുട, ചിത്രവർണക്കുട, തേരിന്റെ അലങ്കാരങ്ങൾ, മെഴുവെട്ടക്കുട, ആലവട്ടം, വെഞ്ചാമരം തുടങ്ങിയവ കലാഭംഗിയോർെ നിർമ്മിക്കുന്ന വാസുക്കുട്ടൻ

ഏറെ പ്രശംസയും നേടിയിട്ടുണ്ട്. ശബരിമല, പന്തളം വലിയ കോയിക്കൽ ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം, കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. കൊവിഡ് മൂലം ക്ഷേത്രങ്ങൾ അടച്ചിട്ടതോടെയാണ് പ്രതിസന്ധിയിലായത്. ജോലിയിൽ സഹായിക്കാൻ മക്കളായ രെജി, അനിൽകുമാർ, മരുമക്കളായ പുഷ്പലത, സജിത, ആറന്മുള സ്വദേശിനി സിന്ധു എന്നിവരും ഉണ്ടായിരുന്നു. ഇവരുടെ വരുമാന മാർഗവും നിലച്ചു. ഭാര്യ സരസമ്മ പ്രായത്തിന്റെ അവശതയിലാണ്.

----------

"

കൊവിഡ് മൂലം വരുമാനം നിലച്ചിട്ടും സർക്കാർ സഹായം ലഭിച്ചില്ല. ആറന്മുളയിൽ ഒരു കടയുണ്ടായിരുന്നു. കഴിഞ്ഞ പ്രളയത്തോടെ അത് നഷ്ടപ്പെട്ടു. അതിന്റെ സഹായവും ലഭിച്ചില്ല. കുളനടയിൽ ഒരു കടയുണ്ട്.. 4000 രൂപ വാടകയാകും.. "

പി.കെ വാസുക്കുട്ടൻ