മെഴുവേലി: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ ബിൽ പാർലമെന്റിൽ പാസാക്കിയ നടപടിക്കെതിരെ മെഴുവേലി പോസ്‌റ്റോഫീസിനു മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് സി.എസ്.ശുഭാനന്ദന്റെ അദ്ധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ ധർണ മുൻ എം.എൽ.എ.യും കെ. പി.സി.ജനറൽ സെക്രട്ടറിയുമായ അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.ധർണയിൽ ഡി.സി.സി. മെമ്പർ കെ.കെ.ജയിൻ,ബ്‌ളോക്ക് സെക്രട്ടറിമാരായ എ.എൻ.ജയപ്രകാശ്,എം.കെ.പ്രതാപൻ,രാജു ഇലവുംതിട്ട, ബി.ഹരികുമാർ,ബിജു പുളിമൂട്ടിൽ,യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോൺ വിളപറമ്പിൽ, കെ.എസ്. യു താലൂക്ക് പ്രസിഡന്റ് നോജോ മെഴുവേലി,ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ്,ജില്ല സൈബർ സെൽ കൺവീനർ രാജീവ് മെഴുവേലി,പഞ്ചായത്തംഗം ലീലാ രാധാകൃഷ്ണൻ,എം.ആർ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.