പത്തനംതിട്ട: സിനിമാ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്.പി.ബാലസുബ്രഹ്മണ്യം അനുസ്മരണം നടത്തി. ഗായിക പാര്‍വതി ജഗീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍സലിം പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.കെ.ജേക്കബ്, പത്തനംതിട്ട പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ജി.വിശാഖന്‍, സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍പൂഴിക്കാട്, ഷബീര്‍ അഹമ്മദ്,പി.സക്കീര്‍ശാന്തി,എസ്.അഫ്‌സല്‍, ടി.എ. പാലമൂട്,അജിത്ത് മണ്ണില്‍, മുരളി ഓഡിയോപാര്‍ക്ക്, രജീവ് അബ്ദുള്‍ ഖാദര്‍, ബിജുപിള്ള മലയാലപ്പുഴ, ബിജു പനയ്ക്കല്‍ തുടങ്ങിയവർ സംസാരിച്ചു. പാര്‍വതി ജഗീഷ്, ജി. വിശാഖന്‍, എസ്. അഫ്‌സല്‍, മുരളി ഓഡിയോപാര്‍ക്ക്, രജീവ് അബ്ദുള്‍ ഖാദര്‍ എന്നിവർ ഗാനങ്ങള്‍ ആലപിച്ചു.